ക്ലീന്‍ അപ് ദി വേള്‍ഡ്; ദുബൈ SKSSF നാളെ (28) ഹയാത്ത് കോര്‍ണിഷ് ശുചീകരിക്കും

ദുബൈ : ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാന്പയിന്‍ സമാപനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 28 വെള്ളിയാഴ്ച (നാളെ) രാവിലെ SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 200 വളണ്ടിയര്‍മാര്‍ ദേര ഹയാത്ത് കോര്‍ണിഷ് ശുചീകരിക്കും. ദുബൈ സുന്നി സെന്‍റര്‍ മദ്റസാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതില്‍ പങ്ക് ചേരും. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ വെള്ളിയാഴ്ച രാവിലെ 7.30 ന് ദേര ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള ദുബൈ സുന്നി സെന്‍ററില്‍ എത്തിച്ചേരണമെന്ന്പ്രസിഡന്‍റ് ഹക്കീം ഫൈസി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ പെരുമളാബാദ് എന്നിവര്‍ അറിയിച്ചു.