കള്ളുഷാപ്പുകള്‍ തുറക്കരുത് : ഖാസി അസോസിയേഷന്‍

കാളികാവ് മേഖലയില്‍  ഞായറാഴ്ച പ്രതിഷേധ പ്രകടനം
കാളികാവ് : കള്ളുഷാപ്പുകള്‍ പുനരാരംഭിക്കുന്നതിനെതിരെ കാളികാവ് ഏരിയാ ഓഫീസ് അസോസിയേഷന്‍ രംഗത്ത്. കാളികാവ് ചോക്കാട് പഞ്ചായത്തുകളിലെ കള്ളുഷാപ്പുകള്‍ തുറക്കുന്നതിനെതിരെ 30ന് പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മഹല്ല് തലത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഖാസീസ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് അധ്യക്ഷതവഹിച്ചു. മുജീബ് ദാരിമി, കെ.വി.അബ്ദുറഹിമാന്‍ ദാരിമി, മുഹമ്മദലി, എം.എം.ദാരിമി ആമപ്പൊയില്‍, ബഹാഉദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.