എരമംഗലം: കാന്തപുരം വിഭാഗത്തിനെതിരെയുള്ള ലീഗിന്റെ മുന്‍കാല നിലപാടുകള്‍ മറക്കുന്ന ചില പുത്തന്‍ നേതാക്കളുടെ നീക്കം അപകടം ചെയ്യുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വെളിയങ്കോട് ക്ലസ്റ്റര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാന്തപുരത്തെക്കുറിച്ച് പിണറായി വിജയന് വൈകി ഉദിച്ച വിവേകം ലീഗിലെ ചില കുട്ടി നേതാക്കള്‍ക്ക് ഇപ്പോഴും ഉദിക്കാത്തത് ഖേദകരമാണ്.
സമസ്ത തോന്നുന്നവന്റെ പിന്നില്‍ പോവുന്ന പ്രശ്‌നമില്ലെന്നും ഫൈസി പറഞ്ഞു.വെളിയങ്കോട് സെന്ററില്‍ നടന്ന സമ്മേളനം വെളിയങ്കോട് വെസ്റ്റ് മഹല്ല് മുദരിസ് അലി അഷ്‌ക്കര്‍ ഫൈസി ഉദ്ഘാടനംചെയ്തു. സുബൈര്‍ ദാരിമി അധ്യക്ഷതവഹിച്ചു. എം.അബൂബക്കര്‍ ഫൈസി, സി.ഇബ്രാഹിം ഫൈസി, സി.കെ.എ.റസാഖ് പുതുപൊന്നാനി, സിദ്ദീഖ് ഫൈസി, ആമിര്‍.പി.എം, മുസ്തഫ മുസ്‌ലിയാര്‍, അഷ്‌ക്കര്‍ ഫൈസി, വി.കെ.ഹുസൈന്‍ മുസ്‌ലിയാര്‍, സി.ഐ.റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.