

മുക്കം : ഉത്തമ സമൂഹത്തിന്റെ സൃഷ്ടിക്ക് മദ്രസകള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പന്നിക്കോട് ഹിദായത്തുസ്സിബിയാന് മദ്രസയുടെ 40ാംവാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി കെ. മോയിന്‍കുട്ടി അധ്യക്ഷതവഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. മഹല്ലില്‍ ദീര്‍ഘകാലം സേവനംചെയ്ത പുളിക്കല്‍ ഹൈദ്രുഹാജി, ടി.പി. ഇബ്രാഹിം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.വി. അബ്ദുറഹ്മാന്, ബാബു പൊലുകുന്നത്ത്, അബ്ദുല്‍ ജബ്ബാര്‍ അന്‍വരി, വി. ഇമ്പിച്ചാലി മുസ്ല്യാര്‍, മജീദ് പുതുക്കുടി, എ.കെ. അബ്ദുല്‍ഗഫൂര്‍ ഫൈസി, അബ്ദുല്‍ അസീസ് ദാരിമി എന്നിവര്‍ സംസാരിച്ചു. ടി. കെ അബ്ദുല്‍ കരീം സ്വാഗതവും പി.കെ. മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു.