ബെളിഞ്ച : സല്‍സരണിക്കൊരു
യുവജാഗ്രത എന്ന പ്രമേയവുമായി SKSSF കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റി
സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാന്‍ ബെളിഞ്ചം യൂണിറ്റ്
SKSSF പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്‌ദുല്ല
ഗോളിക്കട്ട അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്‌ഘാടനം
ചെയ്‌തു. സിദ്ദീഖ് ബെളിഞ്ചം, മൊയ്‌തീന്‍ കുട്ടി ബൈരമൂല, ബി.പി.അബ്‌ദുറഹ്മാന്‍
പള്ളം, അബ്‌ദുല്ല ഹാജി പൊസോളിഗ, ബി.എം.അഷ്‌റഫ്, ഹമീദ് ബങ്കിളിക്കുന്ന്,
അബൂബക്കര്‍ നെല്ലിത്തടുക്ക, സിദ്ദീഖ് നെല്ലിത്തടുക്ക, അസീസ് ദര്‍ഘാസ്,
മസ്‌ഹൂദ്.ബി.എന്‍, അഷ്‌റഫ്.ബി.എന്‍, ജമാല്‍ നെടുമഞ്ചാല്‍ തുടങ്ങിയവര്‍
സംബന്ധിച്ചു. ഹസ്സന്‍കുഞ്ഞ് ദര്‍ഘാസ് സ്വാഗതവും ശിഹാബ്.ബി.കെ നന്ദിയും
പറഞ്ഞു.