വടകര: കടമേരി റഹ് മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ഥി സംഘടന ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സെല്‍ സംഗമം നാസര്‍ നദ്‌വി ശിവപുരം ഉദ്ഘാടനം ചെയ്തു. ജനീഫ് വാഫി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ ഫൈസി പാണമ്പ്ര ക്ലാസ്സെടുത്തു. ഫണ്ട് ഉദ്ഘാടനം പുത്തലത്ത് അഹമ്മദ് നിര്‍വഹിച്ചു. അബ്ദുസലാം, റഫീഖ് ചെറുവത്തൂര്‍, മുഹമ്മദ് കല്ലിക്കണ്ടി, ഇക്ബാല്‍ കാമിച്ചേരി എന്നിവര്‍ സംസാരിച്ചു.