കുവൈത്ത്
സിറ്റി : സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയുടെ
85-ാം
വാര്‍ഷിക സമ്മേളനത്തിന്‍റെ
കുവൈത്തിലെ പ്രചരണോദ്ഘാടനം
പാണക്കാട് സയ്യിദ് റശീദലി
ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
അബ്ബാസിയ്യ
റിഥം ഓഡിറ്റോറിയത്തില്‍
വെച്ച് നടന്ന പരിപാടിയില്‍
ഇസ്‍ലാമിക് സെന്‍റര്‍
പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി
കണ്ണാടിപ്പറന്പ് അധ്യക്ഷത
വഹിച്ചു. സെന്‍റര്‍
ചെയര്‍മാന്‍ ശംസുദ്ദീന്‍
ഫൈസി മുഖ്യപ്രഭാഷണം നടത്തി.
സലാം വളാഞ്ചേസി,
കെ.എം.സി.സി.
ജന.
സെക്രട്ടറി
ബശീര്‍ ബാത്ത, കെ.കെ.എം.എ.
പ്രസിഡന്‍റ്
അബ്ദുല്‍ ഫത്താഹ് തയ്യില്‍
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഇസ്‍ലാമിക്
സെന്‍റര്‍ ജന. സെക്രട്ടറി
മുഹമ്മദലി പുതുപ്പറന്പ്,
ട്രഷറര്‍
ഇ.എസ്.
അബ്ദുറഹ്‍മാന്‍
ഹാജി, ഇല്‍യാസ്
മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉസ്മാന്‍
ദാരിമി അടിവാരം സ്വാഗതവും
മുസ്തഫ ദാരിമി നന്ദിയും
പറഞ്ഞു.