SKSSF കാസര്‍കോട് മുഖാമുഖം 22 ന് ; ശൈഖുനാ ആലിക്കുട്ടി ഉസ്താദ്‌ ഉദ്ഘാടനം ചെയ്യും

കാസര്‍കോട് : ആദര്‍ശപ്രചരണരംഗത്ത് പുതിയ കര്‍മ്മപദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ആദര്‍ശകാമ്പയിന്റെ ഭാഗമായി 22 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കാസര്‍കോട് ടൗണ്‍ഹാളില്‍ മുഖാമുഖം നടക്കും.
കാമ്പയിന്‍ സുന്നീയുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖുനാ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
അഹ്‌ലു സുന്നത്തുവല്‍ജമാഅത്തിന്റെ ആശയവിശദീകരണവും തവസ്സ്വുല്‍, ഇസ്തിഖാസ, സ്ത്രീപള്ളിപ്രവേശം, തറാവീഹ്, ജുമുഅഖത്തുബ തുടങ്ങിയ തര്‍ക്കവിഷയങ്ങളിലുളള സംശയനിവാരണവും പരിപാടിയില്‍ വെച്ച് നടക്കുന്നു. മുസ്തഫ അഷ്‌റഫി കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി എടപ്പാള്‍, ശൗക്കത്ത് ഫൈസി മഞ്ചേരി തുടങ്ങിയവര്‍ മുഖാമുഖത്തിന് നേതൃത്വം നല്‍കും. 
പരിപാടിയില്‍ ജില്ലയിലെ പ്രമുഖപണ്ഡിതന്‍മാരെ സംബന്ധിപ്പിക്കാന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.