ചേന്ദമംഗലൂര്‍ സുന്നിയ്യ കോളേജില്‍ സ്മാര്‍ട്ട് ക്ലാസ് റൂം കം കൗണ്‍സലിങ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

മുക്കം : ചേന്ദമംഗലൂര്‍ സുന്നിയ്യ അറബിക് കോളേജ് സ്മാര്‍ട്ട് ക്ലാസ് റൂം കം കൗണ്‍സലിങ് ഹാള്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ടി.പി. അഷ്‌റഫ് അലി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്ളമൗലവി അധ്യക്ഷത വഹിച്ചു. ഡോ. മുജീബ് നെല്ലിക്കുത്ത്, ഡോ. അബ്ദുള്‍ ലത്തീഫ് നദ്‌വി, ചെയര്‍മാന്‍ മുഹമ്മദ് ലുത്ത്ഫി, ജനറല്‍ സെക്രട്ടറി റഷീദ് കരീറ്റിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.