കാസര്‍കോട് : വിദ്യാഭ്യാസ രംഗത്ത് നവീന പദ്ധതികളുമായി
വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സൗജന്യ കോച്ചിംഗുകളും മറ്റും സംഘടിപ്പിക്കുന്നതിനും
വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയായ ക്യാമ്പസ് വിംഗിന് നേതൃത്വം നല്‍കുന്നതിനും
വേണ്ടി SKSSF കാസര്‍കോട് ജില്ലാകമ്മിറ്റിക്ക് കീഴില്‍ ട്രെന്റ് ജില്ലാസമിതി
രൂപീകരിച്ചു. ഇസ്‌മായില്‍ മാസ്റ്റര്‍ കക്കുന്നം ചെയര്‍മാനും ജാബിര്‍ ഹുദവി
ചാനടുക്കം കണ്‍വീനറും സിറാജുദ്ദീന്‍ ഖാസിലൈന്‍, ശിഹാബ് മിലാദ്, സഹദ് അംഗടിമുഗര്‍
സ്ഥിരം സമിതി അംഗങ്ങളുമായ സമിതിയെയാണ് SKSSF കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ്
യോഗം തെരെഞ്ഞെടുത്തത്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത
വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി
തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി
പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി
നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.