സമസ്തക്കും പോഷക സംഘടനകള്‍ക്കും ശക്തി പകരുക : കോട്ടുമല ബാപ്പു മുസ്‍ലിയാര്‍

മക്ക : ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശ പ്രചാരണ രംഗത്തുള്ള നൂതന വെല്ലുവിളികളെ അടുത്തറിഞ്ഞ് സമസ്തക്കും പോഷക സംഘടനകള്‍ക്കും ശക്തി പകരാന്‍ പ്രവാസികള്‍ സജ്ജരാവണമെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ പ്രസ്താവിച്ചു. വിശുദ്ധ ഹജ്ജിനെത്തിയ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കള്‍ക്ക് മക്ക ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്ക ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് അമാനത്ത് മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ. കുട്ടി അഹ്‍മദ് കുട്ടി, സമസ്ത പോഷക ഘടകങ്ങലുടെ നേതാക്കളായ അബ്ദുസ്വമദ് പൂക്കോട്ടൂര്‍, എം.പി. മുഹമ്മദ് മുസ്‍ലിയാര്‍ കടുങ്ങല്ലൂര്‍, റഫീക് അഹ്‍മദ്, ശഹീര്‍ അന്‍വരി, ശംസാദ് മോളൂര്‍, മുഹമ്മദലി ഫൈസി, നാസര്‍ ഫൈസി പടിഞ്ഞാറ്റുംമുറി, അബ്ദുല്ലത്വീഫ് യമാനി, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, സിദ്ധീഖ് വളമംഗലം, സൈനുദ്ദീന്‍ പാലൊളി, റഫീഖ് ഫൈസി, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, അലി കുമരനല്ലൂര്‍, നാസര്‍ കിന്‍സാറ എന്നിവര്‍ പ്രസംഗിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി സ്വാഗതവും സ്വാലിഹ് ഫറോക്ക് നന്ദിയും പറഞ്ഞു.
- അബ്ദുല്‍ മുജീബ്