കുമ്പഡാജ : സല്‍സരണിക്കൊരു യുവജാഗ്രത എന്ന
പ്രമേയവുമായി SKSSF സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ക്ലസ്റ്റര്‍ സമ്മേളനങ്ങളുടെ
ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ സമ്മേളനം നാളെ (28 ശനി) രാവിലെ മുതല്‍ മാര്‍പ്പനടുക്ക
ശഹീദേമില്ലത്ത് സി.എം.ഉസ്‌താദ് നഗറില്‍ വെച്ച് നടക്കും. രാവിലെ 9 മണിക്ക്
സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.എസ്.മുഹമ്മദ് പതാക ഉയര്‍ത്തും.
ഉച്ചയ്‌ക്ക് 2 മണിക്ക് കറുവത്തടുക്ക ഗവ.എല്‍.പി.സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തക
കണ്‍വെന്‍ഷന്‍ ക്ലസ്റ്റര്‍ പ്രസിഡണ്ട് ജലാലുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍
ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്‌ഘാടനം ചെയ്യും. ഹനീഫ് ഹുദവി
ദേലംപാടി വിഷയം അവതരിപ്പിക്കും. ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി, റസാഖ് അര്‍ശദി,
ബഷീര്‍ മൗലവി കുമ്പഡാജ, തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം 4 മണിക്ക്
കറുവത്തടുക്കയില്‍ നിന്ന് ആരംഭിക്കുന്ന റാലി കുമ്പഡാജ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് എം.അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്യും. 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം
ഫസലുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്
കോയ ജമലുലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. SKSSF സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട്
നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. സുന്നിയുവജന സംഘം ജില്ലാപ്രസിഡണ്ട്
എം.എ.ഖാസിം മുസ്ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാജനറല്‍ സെക്രട്ടറി
പി.ബി.അബ്‌ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര തുടങ്ങിയവര്‍
സംബന്ധിക്കും.