അബൂദബി
: സമസ്ത
85-ാം
വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ
പ്രചരണ കാന്പയിന്‍റെ ഭാഗമായി
ഇസ്‍ലാമിക് സെന്‍റര്‍ റിലീജിയസ്
വിംഗ് സംഘടിപ്പിക്കുന്ന
സുന്നി പ്രവര്‍ത്തക സംഗമത്തിന്
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഒക്ടോബര്‍ 21
വെള്ളിയാഴ്ച
വൈകുന്നേരം 6.30 ന്
അബൂദബി ഇന്ത്യന്‍ ഇസ്‍ലാമിക്
സെന്‍ററില്‍ ബഹു സയ്യിദ്
അബ്ദുറഹ്‍മാന്‍ തങ്ങള്‍
സംഘടന സംഘാടനം എന്ന വിഷയത്തില്‍
ക്ലാസ്സെടുക്കും. യുവ
പണ്ഡിതന്‍ ഉസ്താദ് അലവിക്കുട്ടി
ഹുദവി നയിക്കുന്ന ക്വിസ്
പ്രോഗ്രാം ഉണ്ടായിരിക്കും.
പരിപാടി
വിജയിപ്പിക്കുന്നതിന് SKSSF
അബൂദബി സ്റ്റേറ്റ്
കമ്മിറ്റി പ്രവര്‍ത്തക
യോഗത്തില്‍ മുഴുവന്‍ ജില്ലാ
ഭാരവാഹികള്‍, ക്ലസ്റ്റര്‍
മെന്പര്‍, ഐ.ടി.
വിംഗ് എന്നിവരെ
ചുമതലപ്പെടുത്തി. ഹാരിസ്
ബാഖവി, റശീദ്
ഫൈസി, ഉസ്മാന്‍
ഹാജി, അസീസ്
കാളിയാട്, റാഫി
ഹുദവി, നൌഫല്‍
ഫൈസി, അബ്ദുസമദ്
ഹുദവി എന്നിവര്‍ പ്രസംഗിച്ചു.
പരിപാടി തത്സമയം
കേരള ഇസ്‍ലമിക് ക്ലാസ് റൂമില്‍
ലഭിക്കുമെന്നും ഐ.ടി.
വിംഗ് നേതാക്കളായ
മുഹമ്മദ് കോയ തങ്ങള്‍,
നൌഫല്‍ അസ്്ദി,
സജീര്‍ ഇരിവേരി,
അലി അക്ബര്‍
ഇരിങ്ങാവൂര്‍, സക്കീര്‍
വെന്മെനാട്, മുഹമ്മദലി
മണ്ണാര്‍ക്കാദ്, സാജിദ്
രാമന്തളി, സിയാദ്,
മുനീര്‍ പരപ്പില്‍,
അബൂത്വാഹിര്‍
കൈപ്പമംഗലം എന്നിവര്‍ അറിയിച്ചു.