സമസ്ത സമ്മേളനം; ജില്ലാ തല പ്രചരങ്ങള്‍ക്ക് തുടക്കമായി..

സമസ്തയുടെ വഴിയില്‍ തടസ്സം നില്‍ക്കുന്ന വരെ സമുദായം തിരിച്ചറിയും : പാണക്കാട് സാദിഖലി തങ്ങള്‍
എടവണ്ണ: സമസ്തയുടെ വഴിയില്‍ തടസ്സം നില്‍ക്കുന്നവര്‍ എത്ര വലിയവരാണെങ്കിലും സമുദായം അവരെ തിരിച്ചറിയുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫിബ്രവരിയില്‍ നടക്കുന്ന സമസ്ത വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് എടവണ്ണ എ. ഉണ്യാലിക്കുട്ടി നഗറില്‍ സംഘടിപ്പിച്ച ജില്ലാതല പ്രചാരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുള്ള ഖാസിമി മൂത്തേടം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, എം.ടി. അബൂബക്കര്‍ ദാരിമി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.ടി. മൊയ്തീന്‍ ഫൈസി, എ.പി. യാഖൂബ് ഫൈസി, ഉമര്‍ ദര്‍സി തച്ചണ്ണ, ഹാജി കെ. മമ്മദ് ഫൈസി, കെ.ടി. കുഞ്ഞാന്‍ ചുങ്കത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എ. റഹ്മാന്‍ ഫൈസി സ്വാഗതവും സലീം എടക്കര നന്ദിയും പറഞ്ഞു.