അന്പലക്കണ്ടി
: സത്സരണിക്കൊരു
യുവ ജാഗ്രത എന്ന പ്രമേയത്തില്‍
അന്പലക്കണ്ടി ക്ലസ്റ്റര്‍
SKSSF സമ്മേളനത്തിന്
പ്രൗഢോജ്വല സമാപ്തി.
സ്വാഗത സംഘം
ചെയര്‍മാന്‍ മൂസക്കുട്ടി
മുസ്‍ലിയാരുടെ അധ്യക്ഷതയില്‍
പാണക്കാട് ഹമീദലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുസ്‍ലിം
ലീഗിനെ ഇരുട്ടില്‍ തകര്‍ക്കാന്‍
ശ്രമിക്കുന്ന വിഘടിതരോട്
കൂട്ടു പിടിക്കുന്ന ചില ലീഗ്
നേതാക്കള്‍ സമുദായത്തോട്
മാപ്പ് പറയേണ്ടി വരുമെന്നും
നബിയെ തന്നെ വഞ്ചിച്ച
വിഘടിതര്‍ക്ക് രാഷ്ട്രീയ
വഞ്ചന വലുതല്ലെന്നും മുഖ്യപ്രഭാഷണം
നടത്തിയ SKSSF ജന.
സെക്രട്ടറി
ഓണന്പിള്ളി മുഹമ്മദ് ഫൈസി
പറഞ്ഞു. മുജീബ്
ഫൈസി പോലോട്, കെ.എന്‍.എസ്.
മൗലവി,
കുഞ്ഞാലന്‍
കുട്ടി ഫൈസി സംസാരിച്ചു.
സിദ്ദീഖ്
നാടമ്മെല്‍പൊയില്‍ സ്വാഗതവും
അബ്ദുല്ലക്കുട്ടി വാഫി
നന്ദിയും പറഞ്ഞു
- സഫീര്‍
ജാറംകണ്ടി