കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തല്‍സമയം
കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ആദര്‍ശകാമ്പയിന്റെ ഭാഗമായി ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ കാസര്‍കോട് ടൗണ്‍ഹാളില്‍ മുഖാമുഖം നടക്കും.
കാമ്പയിന്‍ സുന്നീയുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖുനാ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
അഹ്‌ലു സുന്നത്തുവല്‍ജമാഅത്തിന്റെ ആശയവിശദീകരണവും തവസ്സ്വുല്‍, ഇസ്തിഖാസ, സ്ത്രീപള്ളിപ്രവേശം, തറാവീഹ്, ജുമുഅ ഖുത്തുബ തുടങ്ങിയ തര്‍ക്കവിഷയങ്ങളിലുളള സംശയനിവാരണവും പരിപാടിയില്‍ വെച്ച് നട ക്കും. മുസ്തഫ അഷ്‌റഫി കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി എടപ്പാള്‍, ശൗക്കത്ത് ഫൈസി മഞ്ചേരി തുടങ്ങിയവര്‍ മുഖാമുഖത്തിന് നേതൃത്വം നല്‍കും.
വൈകുന്നേരം വരെ നീളുന്ന പരിപാടിയുടെ തല്‍സമയ സംപ്രേഷണവും പുന:സംപ്രേഷണവും തുടര്‍ന്ന് രാത്രി വരെ നീളുന്ന ചര്‍ച്ചയും കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.keralaislamicroom.com സന്ദര്‍ശിക്കുക.