കൊത്തിള്‍ക്കണ്ടി താഴം നമസ്‌കാരപള്ളി ഉദ്ഘാടനം ചെയ്തു

കൊടുവള്ളി : കിഴക്കോത്ത് പുനര്‍നിര്‍മാണം നടത്തിയ കൊത്തിള്‍ക്കണ്ടി താഴം നമസ്‌കാരപള്ളി ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. പാറന്നൂര്‍ പി.പി. ഇബ്രാഹിംമുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍, സി. അബ്ദുല്‍ലത്തീഫ് ഫൈസി, മുഹമ്മദ് അഹ്‌സനി, കെ.സി. മുഹമ്മദ്‌ഫൈസി, പി.സി. സൈതലവിഹാജി, കെ.പി. മാമുഹാജി, അബ്ദുസലാം മദനി എന്നിവര്‍ പ്രസംഗിച്ചു. കൊത്തിള്‍ക്കണ്ടി അബ്ദുറഹിമാന്‍ ഹാജി സ്വാഗതവും വി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.