സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക : അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ്

അല്‍ജുബൈല്‍ : കേരളത്തില്‍ സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തുന്നതില്‍ സമസ്തക്കുള്ള പങ്ക് നിസ്തുലമാണെന്നും സമസ്തക്ക് ശക്തി പകരാന്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും പ്രമുഖ പ്രഭാഷകനും ജുബൈല്‍ ഘടകം SYS ദാഇയുമായ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് ഉദ്ബോധിപ്പിച്ചു. സൗദിഅറേബ്യ കിഴക്കന്‍ പ്രവിശ്യ റഹീമ ഘടകം SYS രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്തക്കെതിരെ എല്ലാ കാലത്തും പല ഭാഗത്ത് നിന്നും ശത്രുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ, എല്ലാത്തിനെയും വകഞ്ഞുമാറ്റി സമസ്ത അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്. യോഗത്തില്‍ നൂറുദ്ദീന്‍ മൗലവി സംഘടനാ സംവിധാനത്തെ കുറിച്ച് ക്ലാസ്സെടുത്തു. സുബൈര്‍ മൗലവി അധ്യക്ഷത വഹിച്ചു. റാഫി ഹുദവി, അസീസ് കാരന്തൂര്‍, മുസ്തഫ തളിപ്പറന്പ്, ഉമ്മര്‍ കാസര്‍ഗോഡ്, ജംഷീര്‍ ചെമ്മാട്, ജവാസ് വാഴക്കാട്, മുഹമ്മദലി കോഴിക്കോട്, അനീസ് കണ്ണൂര്‍, അസീസ് മോങ്ങം പ്രസംഗിച്ചു.
- അബ്ദുസ്സലാം എന്‍..