മുക്കം : പന്നിക്കോട് ഹിദായത്തുസ്സിബ്യാന്‍ മദ്രസയുടെ 45-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഞായറാഴ്ച തുടങ്ങും. പന്നിക്കോട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 'മാനവികതയുടെ ഇസ്ലാമിക മാനം' എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. സി. മോയിന്‍കുട്ടി എം.എല്‍.എ., കെ. ഉമ്മര്‍ ഫൈസി, വി. മോയിമോന്‍ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന പത്രസമ്മേളനത്തില്‍ എ.കെ. അബ്ദുള്‍ഗഫൂര്‍ ഫൈസി, ടി.കെ. അബ്ദുള്‍ കരീം, പി.കെ. മുഹമ്മദ് റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.