മദ്രസശാക്തീകരണം ഉമറാ കൂട്ടായ്മയിലൂടെ

തൃക്കരിപ്പൂര്‍ : ഉമറാ കൂട്ടായ്മയിലൂടെ മദ്രസപ്രസ്ഥാന ശാക്തീകരണം സാധ്യമാക്കണമെന്ന് മാണിയൂര്‍ അഹമ്മദ് മൗലവി പറഞ്ഞു. സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കരിപ്പൂര്‍ റെയിഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിജ്ഞാന സ്രോതസ്സുകളായ പള്ളി ദര്‍സുകള്‍ ശോഷിക്കുന്ന സാഹചര്യത്തില്‍ മദ്രസ സംവിധാനങ്ങള്‍ നിലനിര്‍ത്തുക വഴി മികച്ചസേവനമാണ് ഉമറാ കൂട്ടായ്മ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ഹാരിസ് അല്‍ഹസനി മാവിലാടം സ്വാഗതവും കെ.പി.അഷ്‌റഫ് മുന്‍ഷി നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ : മാണിയൂര്‍ അഹമ്മദ് മൗലവി (പ്രസി), മൗലവി ഉസ്മാന്‍ ഹാജി, എം.കെ.എസ്.അഹമ്മദ് (വൈ. പ്രസി), കെ.ടി.അബ്ദുള്ള മൗലവി (സെക്ര.), ഹാരിസ് അല്‍ഹസനി, ഖമറുദ്ദീന്‍ ഫൈസി (ജോ. സെക്ര), എന്‍.മജീദ് ഹാജി (ട്രഷ). ക്ഷേമസമിതി: അബ്ദുള്‍റഹീം മൗലവി ഉദിനൂര്‍ (പ്രസി), എന്‍.മുഹമ്മദ്കുഞ്ഞി മൗലവി (സെക്ര). പരീക്ഷാബോര്‍ഡ്: എന്‍.സി.കുഞ്ഞുമുഹമ്മദ് മൗലവി (ചെയ.), മാനേജ്‌മെന്റ് അസോസിയേഷന്‍: ടി.പി.ശാഹുല്‍ഹമീദ് ഹാജി (പ്രസി.), യു.പി.സി.അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഒളവ, എം.എ.സി.അബ്ദുള്ള ഹാജി (വൈ. പ്രസി), കെ.പി.അഷ്‌റഫ് മുന്‍ഷി (ജന. സെക്ര), എം.കെ.സെയ്ദ്, എം.കെ.മുഹമ്മദ്, എ.ജി.സിദ്ദിഖ് (ജോ. സെക്ര), എ.ജി.സി.മുസ്തഫ (ഖജാ). 
- അബ്ദുല്ല വള്‍വക്കാട്