സ്റ്റെപ്‌ സിവില്‍ സര്‍വ്വീസ്‌ പദ്ധതി സെലക്ഷന്‍ പൂര്‍ത്തിയായി

കോഴിക്കോട് : SKSSF, ട്രെന്റ്‌ സംസ്ഥാന കമ്മിറ്റിയും ഷാര്‍ജ സ്റ്റേറ്റ്‌ SKSSF കമ്മിറ്റിയും ചേര്‍ന്ന്‌ നടത്തുന്ന സ്റ്റെപ്‌ സിവില്‍ സര്‍വ്വീസ്‌ പദ്ധതിയുടെ തെരഞ്ഞെടുപ്പ്‌ പരീക്ഷകള്‍ പൂര്‍ത്തിയായി സംഘടനാ സൈറ്റുകള്‍ വഴി അപേക്ഷകരായി വന്ന ആയിരത്തി ഇരുന്നൂറു പേര്‍ ഗ്ലോബര്‍ അക്കാദമി -കാസര്‍ഗോഡ്‌, ഇസ്‌ലാമിക്‌ സെന്റര്‍- കണ്ണൂര്‍, ബുസ്‌താനുല്‍ ഉലൂം അറബിക്‌ കോളേജ്‌ - വടകര, ശംസുല്‍ ഉലമ സ്‌മാരക സൗധം-കല്‍പ്പറ്റ, എം.എം.ഇ.ടി ഹൈസ്‌ക്കൂള്‍-മലപ്പുറം, എം.ഇ.എ എന്‍ജിനീയറിംഗ്‌ കോളേജ്‌-പെരിന്തല്‍മണ്ണ, വളഞ്ഞഴി ഇസ്‌ലാമിക്‌ സെന്റര്‍-ആലപ്പുഴ എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ സപ്‌തംബര്‍ 8ന്‌ ഒന്നാം ഘട്ടം പരീക്ഷയെഴുതി ഇവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറുപേരെ പന്നിയങ്കര അലവിയ്യയില്‍ ഒക്‌ടോബര്‍ രണ്ടിനു നടന്ന രണ്ടാം ഘട്ടത്തില്‍ അഭിരുചി പരീക്ഷക്കും ഗ്രൂപ്പ്‌ ഡിസ്‌കഷനും ശേഷമാണ്‌ അന്തിമ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സിവില്‍ സര്‍വീസ്‌, എം.ബി.എ, എം.സി.ജെ. തുടങ്ങിയ ഉന്നത തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്കും കരിയറുകളിലേക്കും എത്താനുതകുന്ന പഞ്ചവത്സര പരിശീലനവും സ്‌കോളര്‍ഷിപ്പും നല്‍കുന്നതാണ്‌.
രണ്ടാം ഘട്ടത്തോടനുബന്ധിച്ചു നടന്ന രക്ഷാകര്‍തൃ സംഗമം സ്റ്റെപ്‌ ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട്‌ അബ്‌ദുറഹ്മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. എസ്‌.വി. മുഹമ്മദലി, അലി.കെ. വയനാട്‌, സുലൈമാന്‍, ശാഹുല്‍ ഹമീദ്‌ മേല്‍മുറി, ഡോ. അബ്‌ദുല്‍ ജബ്ബാര്‍, പി.കെ. മാനുസാഹിബ്‌ റഷീദ്‌ കംബ്ലക്കാട്‌ , ഫസല്‍ എന്നിവര്‍ സംസാരിച്ചു. ശംസുദ്ദീന്‍ ഒഴുകൂര്‍ സ്വാഗതവും റഷീദ്‌ കൊടിയൂറ നന്ദിയും പറഞ്ഞു.
അഭിരുചി പരീക്ഷക്ക്‌ മുനീര്‍, സിദ്ദീഖ്‌ എന്നിവര്‍ നേതൃത്വം നല്‍കി. വടകര, മുനീര്‍ കൊയിലാണ്ടി, ശിഹാബ്‌ മണലായ, റോഷന്‍ പുല്ലാര, അനസ്‌ അത്താണിക്കല്‍, അനീസ്‌, ആലപ്പുഴ, സുബുലുസ്സലാം വടകര, എന്നിവര്‍ നേതൃത്വം നല്‍കി.
ഇസ്ഹാഖ് കാരക്കുന്ന്