കാസര്‍കോട് : ആദര്‍ശരംഗത്ത് നവീന
വാദങ്ങളുമായി കടന്നുവന്ന മുജാഹിദ് ഗ്രൂപ്പുകളുടേയും ജമാഅത്തെഇസ്ലാമി, തബ്‌ലീഗ്
ജമാഅത്ത് എന്നീ പ്രസ്ഥാനങ്ങളുടേയും ആദര്‍ശം പൊള്ളത്തരമാണെന്നും അവരുടെ
നിലനില്‍പ്പ് സ്ഥാനമാനങ്ങളുടെ പേരിലാണെന്നും എസ്.കെ.എസ്.എസ്.എഫഥ്
ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം
എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. ആദര്‍ശപ്രചരണരംഗത്ത് പുതിയ
കര്‍മ്മപദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി
ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ആദര്‍ശകാമ്പയിന്റെ ഭാഗമായി
കാസര്‍കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്ക് ജില്ലയിലെ എല്ലാ
പുത്തന്‍ പ്രസ്ഥാനങ്ങളുടേയും ജില്ലാകമ്മിറ്റികള്‍ക്ക് രേഖാമൂലം എഴുത്ത് നല്‌കി
ക്ഷണിച്ചിട്ടും പരിപാടിയില്‍ സംബന്ധിക്കാതെ മാറിനിന്നത് തങ്ങളുടെ പരാജയം
മുന്‍കൂട്ടി കണ്ടതുകൊണ്ടാണെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
തവസ്സ്വുല്‍, ഇസ്‌തിഖാസ, സ്‌ത്രീപള്ളിപ്രവേശം, തറാവീഹ്, ജുമുഅഖത്തുബ, വിവാദകേശം,
പ്രവാചകനിന്ദ തുടങ്ങിയ തര്‍ക്കവിഷയങ്ങളിലുളള സംശയനിവാരണത്തില്‍ മുസ്‌തഫ അഷ്‌റഫി
കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി എടപ്പാള്‍, ശൗക്കത്ത് ഫൈസി
മഞ്ചേരി തുടങ്ങിയവര്‍ സദസ്സില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ക്കും
അതിനെതുടര്‍ന്നുണ്ടാകുന്ന ഉപചോദ്യങ്ങള്‍ക്കും ചോദ്യകര്‍ത്താവിന് മറുപടിയില്‍
തൃപ്‌തി വരുന്നത് വരെ ചോദ്യം ഉന്നയിച്ച് സംശയനിവാരണം നടത്താന്‍ അവസരം നല്‍കി
പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയതായും നേതാക്കള്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
- റഷീദ് ബെളിഞ്ചം (SKSSF ജില്ലാ ജനറല്‍ സെക്രട്ടറി)