ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ സംഗമം വന്‍ വിജയപ്രദമാക്കുക : മുസ്‌തഫ മാസ്‌ററര്‍ മുണ്ടുപാറ

റിയാദ്‌ : 2011 നവംബര്‍ 7 ന്‌ മക്കയില്‍ നടക്കുന്ന ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ സംഗമം വന്‍ വിജയപ്രദമാക്കാന്‍ ഇസ്‌ലാമിക്‌ സെന്‍റര്‍ സെക്രട്ടറി മുസ്‌തഫ മാസ്‌ററര്‍ മുണ്ടുപാറയും ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ കമ്മിററി പ്രസിഡണ്ട്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും അഭ്യര്‍ത്ഥിച്ചു. സൗദിഅറേബ്യയിലെ ഇസ്‌ലാമിക്‌ സെന്‍റര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കര്‍മരംഗത്ത്‌ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനും പ്രവാസികള്‍ക്കിടയിലെ ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രായോഗിക രൂപങ്ങള്‍ നല്‍കാനുമായി ചേരുന്ന സംഗമത്തില്‍ ഇസ്‌ലാമിക്‌ സെന്‍ററിന്‍െറ പ്രമുഖനേതാക്കള്‍ പങ്കെടുക്കും. സൗദിഅറേബ്യയിലെ എല്ലാ ഇസ്‌ലാമിക്‌ സെന്‍ററുകളും ഇതൊരു ക്ഷണമായി സ്വീകരിക്കുകയും ദുല്‍ഹജ്ജ്‌ 11 ന്‌ നടക്കുന്ന സംഗമത്തിലേക്ക്‌ പ്രതിനിധികളെ അയക്കുകയും ചെയ്യണമെന്നും അഭ്യര്‍ ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍,സ്ഥലം എന്നിവ അറിയുന്നതിന്‌ താഴെ വിലാസത്തില്‍ ബന്ധപ്പെടുക. 

1) അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ റിയാദ്‌. 0509284117

2) അബദുറഹ്‌മാന്‍ മൗലവി ഓമാനൂര്‍ മക്ക.0506505250,0551421482

3) അസ്‌ലം മൗലവി ദമ്മാം.0540328124
4) സലീം അന്‍വരി ജീസാന്‍ .0559830387