മഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് കാവനൂര്‍ ക്ലസ്റ്റര്‍ സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം ഡോ. സൈനുല്‍ ആബിദിനെ ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി, ഡോ. കെ.എം. ബഹാഉദ്ദീന്‍ നദ്‌വി, എന്‍.വി. മുഹമ്മദ് ബാഖവി, ഡോ. അലി അസ്ഗര്‍ ബാഖവി, ഉമര്‍ ദര്‍സി തച്ചണ്ണ, ടി.പി. അബൂബക്കര്‍, ടി.ടി. അബ്ദുറഹ്മാന്‍, എ.വി.എ. റഷീദ് വാഫി, എം.കെ. മുജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഠനക്യാമ്പ് ഐ.പി. ഉമര്‍ വാഫി ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍, സാദിഖലി റഷീദ് ബദ്‌രി തുടങ്ങിയവര്‍ സംസാരിച്ചു