ബഹ്‌റൈന്‍ സമസ്‌ത ഹജ്ജ്‌ സംഘത്തിന്‌ യാത്രയയപ്പ്‌ നല്‍കി

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റി സംഘടിപ്പിച്ച ഹജ്ജ് യാത്രയപ്പ് സംഗമത്തില്‍ ഉസ്താദ്‌ സി.കെ.പി. അലി മുസ്ലിയാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി സംസാരിക്കുന്നു
മനാമ : സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റി യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിനു പുറപ്പെടുന്നവര്‍ക്ക്‌ കഴിഞ്ഞ ദിവസം സമസ്‌താലയത്തില്‍ യാത്രയയപ്പ്‌ നല്‍കി. ഉസ്‌താദ്‌ സലീം ഫൈസി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.കെ.പി അലി മുസ്‌ലിയാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. അബ്‌ദുറഹ്‌ മാന്‍ ഹാജി, അബ്‌ദുറസാഖ്‌ നദ്‌വി, ശറഫുദ്ധീന്‍ മാരായമംഗലം, മഹ്‌ മൂദ്‌ മാഹി, മുഹമ്മദ്‌ മാസ്റ്റര്‍, നൂറുദ്ധീന്‍ മുണ്ടേരി, ഉബൈദുല്ല റഹ്‌ മാനി, അബ്‌ദുലത്വീഫ്‌ ഹാജി, സൈദലവി മൌലവി, സീതിബാഖവി തുടങ്ങിയവര്‍ വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ചു സംസാരിച്ചു. റമളാനില്‍ കൂടുതല്‍ ഖുര്‍ആന്‍ ഖതം തീര്‍ത്ത വിദ്യാര്‍ത്ഥിക്ക്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡിനര്‍ഹനായ മിദ്‌ലാജ്‌ അബൂബക്കറിന്‌ ടി.മുഹമ്മദലി അവാര്‍ഡ്‌ നല്‍കി. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും കളത്തില്‍ മുസ്ഥഫ നന്ദിയും പറഞ്ഞു.