സമസ്ത നേതാക്കള്‍ക്ക് സ്വീകരണം നാളെ

ജിദ്ദ : പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍, SYS സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എം.പി. മുഹമ്മദ് മുസ്‍ലിയാര്‍ കടുങ്ങല്ലൂര്‍ എന്നിവര്‍ക്ക് SYS ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (21 വെള്ളി) വൈകുന്നേരം 7 മണിക്ക് ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ വെച്ച് സ്വീകരണം നല്‍കുന്നതാണെന്ന് SYS ജിദ്ദാ കമ്മിറ്റി ജന. സെക്രട്ടറി അബൂബക്കര്‍ ദാരിമി അറിയിച്ചു.
- മജീദ് പുകയൂര്‍