കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംഘടനാപ്രവര്‍ത്തനം ശാസ്ത്രീയമാക്കാന്‍ മേഖലാതലത്തില്‍ നടത്തേണ്ട സമസ്ത പിന്നിട്ട വഴികള്‍, സംഘടന പ്രവര്‍ത്തകര്‍ക്ക് രൂപരേഖ എന്നീ രണ്ട് ക്ലാസ്സുകള്‍ ഉള്‍പ്പെടെ അഞ്ചര മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന മേഖലതലപ്രവര്ത്തക ക്യാമ്പ് നാളെ (ബുധന്‍) മുതല്‍ ആരംഭിക്കും. മഞ്ചേശ്വരം ഒക്ടോബര്‍ 30, കുമ്പള ഓക്ടോബര്‍ 26, ബദിയടുക്ക ഒക്ടോബര്‍ 29, ചെര്‍ക്കള ഒക്ടോബര്‍ 26, ഉദുമ ഒക്ടോബര്‍ 29, കാഞ്ഞങ്ങാട് ഒക്ടോബര്‍ 29, മുള്ളേരിയ ഒക്ടോബര്‍ 26, കസര്‍കോട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂര്‍ തുടങ്ങിയ മേഖലകളില്‍ നവംബര്‍ ആദ്യവാരവും സംഘടിപ്പിക്കാന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.