![]() |
മുംബൈ ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജിന് നല്‍കിയ സ്വീകരണത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു |
ഡോംഗ്രി
: പാണക്കാട്
സയ്യിദ് ഹൈദര്‍ അലി ശിഹാബ്
തങ്ങള്‍ക്ക് ദാറുല്‍ ഹുദാ
ഇസ്‍ലാമിക് യൂണിവേഴ്സിറ്റി
മഹാരാഷ്ട്ര ഓഫ് കാന്പസ്
ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക്
കോളേജില്‍ സ്വീകരണം നല്‍കി.
ബോംബെ കേരള
സുന്നി ജമാഅത്തും കോളേജ്
കമ്മിറ്റിയും സംയുക്തമായിട്ടാണ്
ദാറുല്‍ ഹുദാ ചാന്‍സിലര്‍
കൂടിയായ തങ്ങള്‍ അവര്‍കള്‍ക്ക്
സ്വീകരണം നല്‍കിയത്.
കേരളത്തിന്
പുറത്ത് ദീനീ പ്രബോധന രംഗത്ത്
സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ്
ഖുവ്വത്ത് നടത്തിവരുന്നത്
എന്ന് സ്വീകരണത്തിന് മറുപടി
പറഞ്ഞ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിലെ
ദാറുല്‍ ഹുദയുടെ സന്ദേശമെത്തിക്കുന്നതില്‍
ഖുവ്വത്തിന്‍റെ പങ്ക്
വിലമതിക്കാനാവാത്തതാണെന്നും
തങ്ങള്‍ അഭിപ്രായപ്പെട്ടു.
മെട്രോ
മുഹമ്മദ് ഹാജി ഉദ്ഘാടനം
നിര്‍വ്വഹിച്ചു. കോളേജ്
വൈസ് പ്രസിഡന്‍റ് സി.എച്ച്.
അബ്ദുറഹ്‍മാന്‍
അധ്യക്ഷത വഹിച്ചു.
ഇസ്‍മാഈല്‍
ബനാത്ത് വാല, സുഹൈല്‍
ലോഖണ്ട് വാല, സലീം
സ്രാങ്ക്, പി.ബി.എസ്.
തങ്ങള്‍,
സി.എ.
ഉമര്‍,
ആര്‍.കെ.
അബ്ദുല്ല,
എം.എ.
ഖാലിദ്,
തംജീദ് ഹുദവി,
നൌഫല്‍ ഹുദവി,
യൂസുഫ് ഹുദവി,
ആസിഫ് അക്തര്‍
ഹുദവി, ഗുലാം
ഗൌസ് ഹുദവി, ശൗക്കത്ത്
അലി ഫൈസി സംസാരിച്ചു.
ഖുവ്വത്ത്
മാനേജര്‍ കെ.എം.
അസീം മൗലവി
സ്വാഗതവും പ്രിന്‍സിപ്പല്‍
ഉമര്‍ ഹുദവി വെളിമുക്ക്
നന്ദിയും പറഞ്ഞു.
- യാസര്‍
ഹുദവി