SKSSF കാടാമ്പുഴ ക്ലസ്റ്റര്‍ പൊതുസമ്മേളനം കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ ഉദ്‌ഘാടനം ചെയ്യുന്നു |
കാടാമ്പുഴ : `സല്‍സരണിക്ക് യുവജാഗ്രത' പ്രമേയവുമായി വിവിധ
പരിപാടികളോടെ കാടാമ്പുഴയില്‍ സംഘടിപ്പിച്ച ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. ശംസുല്‍
ഉലമാ നഗറില്‍ നടന്ന പ്രവര്‍ത്തക സംഗമം വി.ടി.എസ് മാനുട്ടി തങ്ങള്‍ ഉദ്‌ഘാടനം
ചെയ്‌തു. അഹമ്മദ് ഫൈസി കക്കാട്, അലി മുസ്‌ലിയാര്‍, സുലൈമാന്‍ ലത്തീഫി, സുലൈമാന്‍
കല്ലാര്‍മംഗലം പ്രസംഗിച്ചു. വൈകീട്ട് ഏഴു മണിക്ക് വരക്കല്‍ മുല്ലക്കോയ തങ്ങള്‍
നഗറില്‍ നടന്ന പൊതുസമ്മേളനം കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ ഉദ്‌ഘാടനം ചെയ്‌തു.
ഇബ്രാഹീം യമാനി അധ്യക്ഷത വഹിച്ചു. മുഹമ്മദലി ദാരിമി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്,
നാസര്‍ ഫൈസി, സി. മൂസ്സ ഹാജി, ഖാദര്‍ ഹുദവി, പി.പി. സിദ്ദീഖ്, സിദ്ദീഖ്
റഹ്‌മത്താബാദ് പ്രസംഗിച്ചു.