സമസ്ത പ്രചാരണ കാന്പയിന്‍ സംഘടിപ്പിക്കും

കുവൈത്ത് : സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചാരണത്തിന്‍റെ ഭാഗമായി കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ത്രിമാസ കാന്പയിന്‍ സംഘടിപ്പിക്കുന്നു. കാന്പയിന്‍റെ ഭാഗമായി വിവിധ ബ്രാഞ്ച തല സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സുന്നി കൗണ്‍സില്‍ ആചരിക്കുന്ന കാന്പയിന്‍ ഫെബ്രുവരി 3 ന് കുവൈത്തില്‍ സമസ്ത നേതാക്കളുടെയും സാദാത്തീങ്ങളുടെയും സാന്നിദ്ധ്യത്തില്‍ പൊതു സമ്മേളനത്തോടെ സമാപിക്കും. സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളില്‍ മലപ്പുറം വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് സമസ്ത സമ്മേളനം.

ഇത് സംബന്ധിച്ച യോഗത്തില്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ മൗലവി, സൈദലവി ഹാജി, മരക്കാര്‍ ഹാജി സംബന്ധിച്ചു. യോഗത്തില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന സുന്നി കൗണ്‍സില്‍ പ്രവര്‍ത്തകരായ അസീസ് ഹാജി, ഖലീല്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.