SKSSF ത്രിക്കലങ്ങോട് ക്ലസ്റ്റര്‍ സമ്മേളനം 23 ന്

കാരക്കുന്ന് : SKSSF ത്രിക്കലങ്ങോട് ക്ലസ്റ്റര്‍ സമ്മേളനം ഒക്ടോബര്‍ 23 ഞായറാഴ്ച കാരക്കുന്ന പള്ളിപ്പടിയില്‍ വെച്ച് നടക്കും. പരിപാടിയില്‍ ഫഖ്റുദ്ദീന്‍ തങ്ങള്ന നെല്ലിക്കുത്ത്, മുഹമ്മദ് സ്വാലിഹ് തങ്ങള്‍ (ഖാസി), പി.ടി. പനങ്ങാങ്ങര ദാരിമി, അബ്ദുല്‍ അസീസ് മുസ്‍ലിയാര്‍ (മുഫത്തിശ്), ആശിക് കുഴിപ്പുറം, സി.കുഞ്ഞാപ്പുട്ടി ഹാജി, ഹാജി.പി.പി. കുഞ്ഞാലിമൊല്ല തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ നടക്കുന്ന ജാമിഅ ഇസ്‍ലാമിയ്യ മഞ്ചേരിയുടെ 20-ാം വാര്‍ഷികവും സമസ്ത 85-ാം വാര്‍ഷികവും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ശറഫുദ്ദീന്‍ ഫൈസി പള്ളിപ്പടി, അശ്റഫ് മാസ്റ്റര്‍ ആമയൂര്‍ റോഡ്, കെ.സി. അലി, ബാപ്പു കണ്ടാലപെറ്റ, സഫ്‍വാന്‍ പള്ളിപ്പടി, ഫഖ്റുദ്ദീന്‍ മാസ്റ്റര്‍ ജാമിഅ, ജുനൈദ് പി, ശറഫുദ്ദീന്‍, ബുജൈര്‍, നവാസ് മരത്താണി തുടങ്ങിയവര്‍ സംസാരിച്ചു.
- ജലീല്‍ കാരക്കുന്ന്