ഫങ്ഷണല്‍ അറബിക് ജേതാവായ ഖലീല്‍ ഹുദവി ദേലന്പാടിയെ അഭിനന്ദിച്ചു


കാസര്‍ഗോഡ് : കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്‍റെ കീഴില്ന നാഷണല്‍ കൌണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓര്‍ ഉര്‍ദു ലാഗേജ് നടത്തുന്ന ഫങ്ഷണല്‍ അറബിക് കോഴ്സില്‍ ഉന്നത മാര്‍ക്കോടെ റാങ്ക് ജേതാവായ എം..സി. പുര്‍വ്വ വിദ്യാര്‍ത്ഥി ഖലീല്‍ ഹുദവി ദേലന്പാടിയെ ദാറുല്‍ ഹുദാ സ്റ്റുഡന്‍റ്സ് കാസര്‍ഗോഡ് ചാപ്റ്റര്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ജാബിര്‍ ഹുദവി ചാനടുക്കം അധ്യക്ഷത വഹിച്ചു. അതാഉള്ളാഹ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. റാശിദ് ദേളി ഉദ്ഘാടനം ചെയ്തു. ജാബിര്‍ തൃക്കരിപ്പൂര്‍, സവാദ് കട്ടക്കാല്‍, അര്‍ശദ് ചെമ്മനാട്, ശുഐബ് ആലന്പാടി, ഹനീഫ് ഹുദവി ബേക്കല്‍, മന്‍സൂര്‍ കളനാട്, ഇസ്‍ഹാബ് ചെന്പരിക്ക, അസ്‍ലം നായന്മാര്‍മ്മൂല, റഈസ് തെരുവത്ത്, ഉവൈസ് തളങ്കര, അഹ്‍മദലി ചെറുവത്തൂര്‍, മുശ്താഖ് കാഞ്ഞങ്ങാട്അബ്ബാസ് ബേക്കല്‍, ശിഹാബ് ബന്ദിയോട്, മുഹമ്മദലി കന്പള, അബ്ബാസ് നെക്ക്രാജെ, മന്‍സൂര്‍ ബദിയെടുക്ക, അസീസ് സീതംഗോളി, ശുഐബ്മവ്വല്‍ എന്നിവര്‍ പ്രസംഗിച്ചു.