ജിദ്ദ
: വിശുദ്ധ
ഇസ്‍ലാമിനെ കുറിച്ച് തെറ്റായ
പ്രചാരണം നടത്തുന്ന വര്‍ത്തമാന
കാലത്ത് യഥാര്‍ത്ഥ ഇസ്‍ലാമിന്‍റെ
ജീവിതത്തിലൂടെയും പ്രബോധനത്തിലൂടെയും
ഇതര സമൂഹത്തിന് പരിചയപ്പെടുത്തുന്ന
ഇസ്‍ലാം മത പ്രബോധന സ്ഥാപനങ്ങളെ
സംരക്ഷിക്കാന്‍ മുസ്‍ലിം
സമൂഹം തയ്യാറാവണമെന്ന്
എടവണ്ണപ്പാറ റശീദിയ്യ അറബിക്
കോളേജ് ജിദ്ദ കമ്മിറ്റി
അഭ്യര്‍ത്ഥിച്ചു.
ആധുനികതയുടെ
തള്ളിക്കയറ്റത്തില്‍ ഇസ്‍ലാമിക
സംസ്കാരവും അടയാളങ്ങളും
വ്യക്തി ജീവിതത്തില്‍ നിന്ന്
അന്യമാവുന്നത് അപകടകരമാണ്.
ഭൗതിക
താല്‍പര്യങ്ങള്‍ ആത്മീയ
ജീവിതത്തിന് തടസ്സമാവുന്നതാവരുത്.
സമൂഹത്തെ
സന്മാര്‍ഗ്ഗത്തിലേക്ക്
വഴികാണിക്കുന്ന ആയിരക്കണക്കിന്
ഇസ്‍ലാമിക പണ്ഡിതന്മാരെ
വാര്‍ത്തെടുക്കാന്‍ 1976
മുതല്‍
പ്രവര്‍ത്തിക്കാന്‍ എടവണ്ണപ്പാറ
റശീദിയ്യ അറബിക് കോളേജിന്
സാധിച്ചിട്ടുണ്ട്.
പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
പ്രസിഡന്‍റും സൈതുമുഹമ്മദ്
നിസാമി പ്രിന്‍സിപ്പലുമായ
റശീദിയ്യയുടെ സംരംഭങ്ങളുമായി
പ്രവാസി സമൂഹം സഹകരിക്കണമെന്നും
റശീദിയ്യ ജിദ്ദ കമ്മിറ്റി
അഭ്യര്‍ത്ഥിച്ചു.
കെ.എം.സി.സി.
ഓഡിറ്റോറിയത്തില്‍
നടന്ന കണ്‍വെന്‍ഷനില്‍ വെച്ച്
എടവണ്ണപ്പാറ റശീദിയ്യ അറബിക്
കോളേജിന്‍റെ ജിദ്ദ കമ്മിറ്റി
പുനഃസംഘടിപ്പിച്ചു.
റശീദിയ്യ
അറബിക് കോളേജിലെ പൂര്‍വ്വ
വിദ്യാര്‍ത്ഥികളും വാഴക്കാട്,
ചീക്കോട്,
മുതുവല്ലൂര്‍,
കീഴ്പറന്പ്,
വാഴയൂര്‍
പഞ്ചായത്തുകളില്‍ നിന്നുള്ള
പ്രതിനിധികളും കണ്‍വെന്‍ഷനില്‍
പങ്കെടുത്തു. റശീദിയ്യ
ഗള്‍ഫ് കമ്മിറ്റി കണ്‍വീനര്‍
സി.കെ.
ശാക്കിര്‍
ഉദ്ഘാടനം ചെയ്തു. രായിന്‍
കുട്ടി നീറാട് അധ്യക്ഷത
വഹിച്ചു. കെ.വി.
ഗഫൂര്‍,
ഇസ്‍മാഈല്‍
മുണ്ടക്കുളം, കെ.പി.
അബ്ദുറഹ്‍മാന്‍
വലിയപറന്പ്, എ.പി.
അബ്ദുല്ല
വാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓമാനൂര്‍
ഉസ്മാന്‍ മുസ്‍ലിയാര്‍
പ്രാര്‍ത്ഥന നടത്തി.
റശീദ് വാഴക്കാട്
സ്വാഗതവും നാസര്‍ വാവൂര്‍
നന്ദിയും പറഞ്ഞു.
റശീദിയ്യ
അറബിക് കോളേജ് ജിദ്ദ കമ്മിറ്റിയുടെ
പുതിയ ഭാരവാഹികള്‍ :
രായിന്‍കുട്ടി
നീറാട് (പ്രസി),
കെ.പി.
അബ്ദുറഹ്‍മാന്‍
വലിയപറന്പ്, അബ്ദുറഹ്‍മാന്‍
മുണ്ടക്കല്‍, കെ.സി.
കുഞ്ഞാന്‍
പറപ്പൂര്‍, പി.എ.
ജബ്ബാര്‍
വെട്ടുപാറ, നൌഷാദ്
വാഴയൂര്‍ (വൈ.പ്രസി).
ഉസ്മാന്‍
മുസ്‍ലിയാര്‍ ഓമാനൂര്‍
(ജന.സെക്രട്ടറി),
കെ.സി.
നാസര്‍,
റശീദ് വാഴക്കാട്,
ശംസുദ്ദീന്‍
ആക്കോട്, കെ.സി.ടി.
നാണി,
റസാഖ് വാവൂര്‍
(ജോ.സെക്ര).
കരീം വെട്ടത്തൂര്‍
(ട്രഷറര്‍)
- റസാഖ്
കോലോത്ത്