കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജ്റ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഫർവാനിയ്യ എക്കോ റസ്റ്റൊറണ്ടിൽ വെച്ച് നടന്ന പരിപാടി അധ്യക്ഷൻ പി.എം.കെ കുട്ടി ഫൈസി ഉസ്താദിന്റെ പ്രാർഥനയോടെ തുടക്കം കുറിച്ചു. സയ്യിദ് ഗാലിബ് അല്മശ്ഹൂർ തങ്ങള് ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഗാലിബ് അല്മശ്ഹൂർ തങ്ങള്, മുഹമ്മദലി ഫൈസി സംസാരിച്ചു. ആബിദ് അല് ഖാസിമി ഹിജ്റ ചരിത്രവും പശ്ചാതലവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഹംസ ബാഖവി സ്വാഗതവും ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.