ജാമിഅ; സമ്മേളനം; ദര്‍സ് കലാ സാഹിത്യ മേഖല മത്സരം ഡിസംബര്‍ 1 മുതല്‍

മലപ്പുറം: സ്ഥാപന തല ദര്‍സ് കലാ സാഹിത്യ മത്സരങ്ങളില്‍ നിന്ന് ആദ്യം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കായി മേഖല മത്സരം ഡിസംബര്‍ 1 മുതല്‍ ആരംഭിക്കും. ആറായിരത്തി അറുന്നോറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മേഖല മത്സരം മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട്, നീലഗിരി, തിരൂര്‍, മലപ്പുറം, നിലമ്പൂര്‍, പാലക്കാട്, തൃശൂര്‍, എറണാംകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കും. സംസ്ഥാന തല മത്സരം ജനുവരി 1,2 തിയ്യതികളില്‍ പട്ടിക്കാട് ജാമിഅയില്‍ നടക്കും ഭാഷ പ്രസംഗം, രചന മത്സരം, ഗ്രന്ഥ വായന തുടങ്ങിയ 40-ല്‍ പരം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. മേഖലതലത്തിലേക്ക് അര്‍ഹത നേടിയവരുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ടവര്‍ സുന്നി മഹലില്‍ എത്തിക്കേണ്ടതാണ്. യോഗത്തില്‍ ഫൈസ്റ്റ് ചെയര്‍മാന്‍ പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കണ്‍വീനര്‍ കെ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ജാമിഅ സെക്രട്ടറി കെ മമ്മദ് ഫൈസി, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, ഹംസ ഫൈസി, അലി ഫൈസി പാവണ്ണ, മുനീര്‍ ഹുദവി മണ്ടോട്ടില്‍, പി.കെ ലത്തീഫ് ഫൈസി സംബന്ധിച്ചു.