6-ാമത് സംസ്ഥാന വാഫി കലോത്സവം: വെങ്ങപ്പള്ളി അക്കാദമിക്ക് 4-ാം സ്ഥാനം

വാഫി കലോത്സവത്തില്‍ ഹാട്രിക് കരസ്ഥാമാ
ക്കിയ വെങ്ങപ്പള്ളി അക്കാദമിയിലെ ആഷി
ഖിന് റശീദലി തങ്ങള്‍ ഉപഹാരം നല്‍കുന്നു. 
കല്‍പ്പറ്റ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയത്തുല്‍ ഇസ് ലാമിയ്യയില്‍ നടന്ന 6-ാമത് വാഫി കലോത്സവത്തില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 36 കോളേജുകളില്‍ നിന്ന് മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 114 ഇനങ്ങളിലായി തങ്ങളുടെ പ്രതിഭ തെളിയിച്ച കലോത്സവം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അക്കാദമി മാനേജ്‌മെന്റും സ്റ്റാഫും അനുമോദിച്ചു. സി പി ഹാരിസ് ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ച്ചയായി മൂന്നു തവണയും മലയാളഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആഷിഖ് പുലിക്കാടിന് സിയാസയുടെ ഉപഹാരം തങ്ങള്‍ നല്‍കി. സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ഇബ്രാഹിം ഫൈസി പേരാല്‍, പ്രസംഗിച്ചു. മൂസ ബാഖവി, ജഅ്ഫര്‍ ഹൈത്തമി, എ കെ സുലൈമാന്‍ മൗലവി, മിഅ്‌റാന്‍ ബാഖവി, അബ്ദുല്ല ബാഖവി, മുഹമ്മദ്കുട്ടി ഹൈത്തമി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഹാമിദ് റഹ്മാനി, കുഞ്ഞിമുഹമ്മദ് ദാരിമി, ജംഷാദ് മാസ്റ്റര്‍, അബ്ദുറഹിമാന്‍ വാഫി, അന്‍സാര്‍ വാഫി, സംബന്ധിച്ചു. സിയാസ സെക്രട്ടറി മുഹമ്മദ് ആറുവാള്‍ സ്വാഗതവും അബ്ദുസ്സലാം പുലിക്കാട് നന്ദിയും പറഞ്ഞു.