കൊലപാതകങ്ങള്‍ക്കെതിരെ സമൂഹം രംഗത്തിറങ്ങണം: വലിയ ഖാസി

തിരൂരങ്ങാടി: സമൂഹത്തില്‍ ഭീതിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ സമൂഹം രംഗത്തിറങ്ങണമെന്ന് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ . മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ ഒന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിന്ന് അധാര്‍മികതകള്‍ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി അധ്യക്ഷതവഹിച്ചു. നേര്‍ച്ച 12ന് സമാപിക്കും