മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ വിംഗായ ട്രെന്‍ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 12ന് മലപ്പുറം കോട്ടപ്പടി ഗ്രയ്സ് ഹോട്ടലില്‍ വെച്ച് കാലത്ത് 9 മണിക്ക് സിവില്‍ സര്‍വീസ് സെമിനാര്‍ നടത്തും.സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വര്‍ക്കും പരീക്ഷയുടെ ഏരിയകളെ ആഴത്തില്‍ അറിയുന്നതിന് സ്കൂള്‍ ,കോളേജ് വിദ്യര്‍ത്ഥികള്‍ക്കും തല്‍പരരായ ഉധ്യോഗാര്‍ത്ഥികള്‍ക്കും വേണ്ടി നടത്തപ്പെടുന്ന സെമിനാറിന് ഡല്‍ഹി സുരേന്ദ്രന്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ പ്രൊഫസര്‍ നാഗരാജന്‍ നേതൃത്വം നല്‍കും. സൗജന്യമായി നടത്തപ്പെടുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക http://skssfmalappuram.org/seminar .