എം. എ ഖാസിം മുസ്ലിയാര്‍ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

കുമ്പള : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ എം. എ. ഖാസിം മുസ്ലിയാര്‍ക്ക് റൗളത്തുല്‍ ഉലമാ സംഘവും സമസ്ത പോഷക സംഘടനകളും കൂടി മൊഗ്രാലില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി മൗലാനാ യു. എം. അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മംഗലാപുരം ഖാസി ത്വാഖ അഹ്മ്മദ് മൗലവി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. നാസര്‍ ഫൈസി കൂടത്തായി ആശയ വിശദീകരണം നടത്തി. ബശീര്‍ വെള്ളിക്കോത്ത്, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ആത്തൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഖത്തര്‍ ഇബ്രാഹിം ഹാജി, താജുദ്ധീന്‍ ചെമ്പരിക്ക, മുബാറക്ക് ഹസൈനാര്‍ ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, എം. പി. മുഹമ്മദ് സഅദി, ഹനീഫ് നിസാമി, യഅ്ഖൂബ് ദാരിമി, ഉമറുല്‍ ഖാസിമി, ബി. എച്ച് അലി ദാരിമി, ഹാജി കെ. മുഹമ്മദ് അറബി കുമ്പള, ശരീഫ് മുഗു, ബി.എന്‍. എ. സലാം ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകള്‍ക്ക് വേണ്ടി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സുബൈര്‍ നിസാമി, സയ്യിദ് ഹാദി തങ്ങള്‍, യു. എച്ച്. മുഹമ്മദ് മുസ്ലിയാര്‍, ഹബീബുള്ളാഹ് ദാരിമി, ഒമാന്‍ മുഹമ്മദ് ഹാജി, ഇബ്രാഹിം മുണ്ട്യത്തട്ക്ക, ഖാസിം കെ.എ. തുടങ്ങിയവര്‍ ശാള്‍ അണിയിച്ചു. ബി. കെ. അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി സ്വാഗതവും, കെ. എല്‍. അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി നന്ദിയും പറഞ്ഞു.