കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: കാന്തപുരത്തിന്റെ കൂട്ടാളി അബ്ദുനൂറിനെതിരെ കൂടുതല്‍ പരാതികളുമായി നിക്ഷേപകര്‍ രംഗത്ത്

തട്ടിപ്പിനിരയായവർ കൂടുതലും പാവപ്പെട്ടവരും മദ്രസ്സ മുഅല്ലിമീങ്ങളും; 
ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടമായവരാണ് കൂടുതലും 
തിരൂര്‍: കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയും കാന്തപുരത്തിന്റെ വലം കയ്യുമായിരുന്ന  അബ്ദുല്‍ നൂറിനെതിരെ കൂടുതല്‍ പരാതികളുമായി നിക്ഷേപകര്‍ രംഗത്ത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 പരാതികള്‍ തിരൂര്‍ സബ് കോടതിയിലത്തെി. 33 ലക്ഷം രൂപ ഇവരില്‍ നിന്ന് തട്ടിയെടുത്തതായാണ് പരാതി. പരാതിക്കാരില്‍ മിക്കവരും ഒരേ കുടുംബത്തിലുള്ളവരാണ്.
നൂറിനെതിരെ ക്രൈംബ്രാഞ്ച് നടപടികള്‍ ശക്തിപ്പെടുത്തിയതോടെയാണ് പുതിയ പരാതികള്‍ വന്നത്. ലക്ഷം രൂപക്ക് 5000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നൂര്‍ നിക്ഷേപം സ്വീകരിച്ചതെന്ന് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്. മിക്കവരും 2008ലാണ് പണം
നല്‍കിയിട്ടുള്ളത്. ഇതേവര്‍ഷം നവംബറിലായിരുന്നു നൂര്‍ കേസിലകപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയത്. 
കൊടിഞ്ഞി വെട്ടിയാട്ടില്‍ ഷംസുദ്ദീന്‍ നാലു തവണയായി നാലുലക്ഷം രൂപയാണ് നല്‍കിയത്. ഇയാളുടെ ഭാര്യ
സല്‍മയുടെ പേരില്‍ രണ്ട് ലക്ഷം രൂപ വേറെയും നിക്ഷേപിച്ചിട്ടുണ്ട്. വെട്ടിയാട്ടില്‍ ഹാരിസ്, തോണിയേരി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടമായി.
കൊടിഞ്ഞി കുന്നത്തേരി ശിഹാബുദ്ദീന്‍െറ ഭാര്യ ശാഹിദ ( ഒരുലക്ഷം), ബന്ധുക്കളായ വെട്ടിയാട്ടില്‍ സലീം, വെട്ടിയാട്ടില്‍ മുഹമ്മദ് അനീസ്, വെട്ടിയാട്ടില്‍ സൈനബ, വെട്ടിയാട്ടില്‍ മുഹമ്മദ്കുട്ടി ഹാജി (രണ്ട് ലക്ഷം രൂപ വീതം), മകള്‍ സുല്‍ഫത്ത് (മൂന്നു ലക്ഷം രൂപ) വെട്ടിയാട്ടില്‍ ബദ്രിയ (മൂന്നു ലക്ഷം രൂപ) എന്നിവരാണ് പുതുതായി കോടതിയെ സമീപിച്ചത്.
അഞ്ഞൂറിലേറെ കേസുകളാണ് ഇപ്പോള്‍ തിരൂരിലെ വിവിധ കോടതികളിലായി നൂറിനെതിരെയുള്ളത്. മൂന്നു വണ്ടിച്ചെക്ക് കേസുകളില്‍ അറസ്റ്റ് വാറന്‍റുമുണ്ട്. വിദേശത്ത് നിന്ന് ഇന്ത്യയിലത്തെിയ നൂര്‍ കേരളത്തിനു പുറത്തെ നഗരങ്ങളില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. നൂറിനു വേണ്ടി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയിരുന്നു.
ഇതോടെ ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങാനുള്ള സാധ്യതയേറി. നൂറിന്‍െറ ബിനാമി ഇടനിലക്കാരെ കൂടി കണ്ടത്തെി കേസിലുള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചിട്ടുണ്ട