കോഴിക്കോട്: ദുല്‍ഖഅദ് 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ ഏഴ് ദുല്‍ഹിജ്ജ ഒന്നായി കണക്കാക്കി ബലി പെരുന്നാള്‍ ഒക്‌ടോബര്‍ 16ന് ബുധനാഴ്ച ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ക്കുവേണ്ടി നായിബ് ഖാസി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
എന്നാൽ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലെല്ലാം ബലി പെരുന്നാള്‍ ചൊവ്വാഴ്ചയാണ്. സഊദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സഊദി സുപ്രീം കോടതിയുടെ പ്രഖ്യാപനമനുസരിച്ചാണിത്.
എന്നാൽ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലെല്ലാം ബലി പെരുന്നാള്‍ ചൊവ്വാഴ്ചയാണ്. സഊദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സഊദി സുപ്രീം കോടതിയുടെ പ്രഖ്യാപനമനുസരിച്ചാണിത്.