ത്വലബാ വിംഗ്, ലക്ഷ ദ്വീപ്പ് ഹാജിമാര്‍ക്ക് യാത്രയയപ്പും കാളമ്പാടി ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് ലക്ഷ ദ്വീപ്പ് ഹാജിമാര്‍ക്ക് യത്രയയപ്പും കാളമ്പാടി ഉസ്താദ് അനുസ്മരണവും നടത്തി. യോഗത്തില്‍ ലക്ഷദ്വീപ്പ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസിക്കും ലക്ഷദ്വീപ്പ് വഖഫ് ബോര്‍ഡ് മെംബര്‍ നാസ്വിഹ് മുസ്ലിയാര്‍ക്കും സ്വീകരണം നല്‍ക്കി.കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപാടി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുല്ലൈലി ഉത്ഘാടനം ചെയ്തു മുഹമ്മദ് ഖാസിം അമിനി സ്വാഗതവും മുഹമ്മദ് നഹ നന്ദിയും പറഞ്ഞു.