കാളമ്പാടി മഖാം ഉറൂസ് മുബാറക് കൊടികയറ്റം ബുധനാഴ്ച

കാളമ്പാടി മഖാം ഉറൂസ് മുബാറകിന്റെ ഭാഗമായി വാഴക്കാട് അഹമ്മദ്
മുസ്‌ലിയാര്‍  
മഖാമില്‍ നടത്തിയ പ്രാര്‍ത്ഥന സദസ്സിന് കെ.എസ്
ഇബ്രാഹീം മുസ്‌ലിയാര്‍  
നേതൃത്വം നല്‍കുന്നു.
മലപ്പുറം: പ്രമുഖ സൂഫി പണ്ഡിതന്മാരായ അബുല്‍ അലി കോമു മുസ്‌ലിയാര്‍, കോട്ടുമല അബുക്കര്‍ മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അന്ത്യമ വിശ്രമം കൊള്ളുന്ന കാളമ്പാടി മഖാമില്‍ നടക്കുന്ന ഉറൂസ് മുബാറകിന് ഒമ്പതിന് ബുധനാഴ്ച കാലത്ത് കൊടി കയറും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിയാറത്തിനെത്തുന്നവര്‍ക്ക് വേണ്ടി മഖാമിലും പരിസരത്തും വിപുലമായ സൗകര്യങ്ങളേ ര്‍പ്പെടുത്തും.
പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ ഇടവിട്ട് നടക്കുന്ന കൂട്ട സിയാറത്തുകള്‍ക്ക് പുറമെ മൗലിദ് പാരായണ സദസ്സ് സംഘടിപ്പിക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം ആയിരങ്ങള്‍ പങ്കെടുക്കുന്ന ദിക്ര്‍-ദുആ മജ്‌ലിസ് നടക്കും. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കാളമ്പാടി ഉറൂസ് മുബാറകിന്റെ ഭാഗമായി വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാമില്‍ നടത്തിയ പ്രാര്‍ത്ഥന സദസ്സിന് കെ.എസ് ഇബ്രാഹീം മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. അനുസ്മരണ സമ്മേളനം സയ്യിദ് ബി.എസ്.കെ തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.പി ഇപ്പ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി, പി.എ ജബ്ബാര്‍ ഹാജി, ടി.പി അബ്ദുല്‍ അസീസ്, മമ്മു ദാരിമി വാവൂര്‍ പ്രസംഗിച്ചു. സുലൈമാന്‍ ഫൈസി ചുങ്കത്തറ അനുസ്മരണ പ്രഭാഷണം നടത്തി. വലിയുദ്ദീന്‍ ഫൈസി സ്വാഗതവും നൗഷാദ് വാഴക്കാട് നന്ദിയും പറഞ്ഞു.