110 രാഷ്ട്രങ്ങളില്‍ വിവാഹ പ്രായം 16; പക്ഷെ.. നമ്മുടെ നാട്ടിൽ മാത്രം കുറ്റകരം(?)

ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനാറ് വയസ്സാണെന്നതാണ് യാഥാർത്ഥ്യം . 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴെയോ ആണ്. ഏഴ് രാജ്യങ്ങളില്‍ പതിനേഴ് വയസ്സ്. ഇന്ത്യയുള്‍പ്പെടെയുള്ള പത്തൊമ്പത് രാജ്യങ്ങളില്‍ മാത്രമാണ് വിവാഹ പ്രായപരിധി പതിനെട്ട് വയസ്സ്. മിക്കരാഷ്ട്രങ്ങളിലും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.
മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വ്യഭിചാരം തടയുക, വംശ വര്‍ദ്ദനവ് സംഭവിക്കുക, ശാരീരികാഗ്രഹങ്ങളും ആനന്ദവും, ആവശ്യവും അനുവദിക്കുക. സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക. ഇതൊക്കെയാണ് വിവാഹത്തിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ചില രാഷ്ട്രങ്ങളില്‍ നടപ്പാക്കിയ വിവാഹ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശത്തിന്റെ ലംഘനമാണ്. 
ഭൂരിപക്ഷം രാജ്യങ്ങളിലും എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും വിവാഹ പ്രായപരിധി പതിനാറാണ് ആണ്. പെണ്‍കുട്ടികള്‍ക്ക് 14 വയസ്സ് പ്രായപരിധി നിശ്ചയിച്ച രാജ്യങ്ങളാണ്..
അഫ്ഗാനിസ്ഥാന്‍, പരാഗ്വെ, വെനിസേല, മഡഗാസ്‌കര്‍, റഷ്യ, മെക്‌സികോ, ന്യൂയോര്‍ക്ക് (യു.എസ്) ഇറാന്‍, ഇറാഖ്, മാലാദ്വീപ്, ജോര്‍ദാന്‍, എസ്‌തോണിയ, ജോരിജിയ തുടങ്ങിയ രാജ്യങ്ങളിലും യു.എസ്.സംസ്ഥാനങ്ങളായ ഹവാലി, മിസിസിപ്പി, മിസൗരി എന്നിവിടങ്ങളിലും പ്രായപരിധി പതിനഞ്ച് വയസ്സാണ്. അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും പല വ്യവസ്ഥകളാണ് നിലവിലുള്ളത്.
പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ, ബെല്‍ജിയം, ജര്‍മനി, ഇറ്റളി, പോളണ്ട്, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, അര്‍ജന്റീന, സൊമാലിയ തുടങ്ങിയ എഴുപത്തഞ്ചോളം രാജ്യങ്ങളിലും വാഷിംഗ്ടണ്‍, ഒഹിയോ തുടങ്ങിയ യു.എസ്. സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി പതിനാറായാണ് നിശ്ചയിച്ചിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും ആണ്‍കുട്ടികളുടെ പ്രായപരിധി പതിനെട്ട് ആണ്. ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഹോഗ്‌കോംഗ് തുടങ്ങിയ ഏതാനും ചില രാജ്യങ്ങളില്‍ മാത്രമാണ് 21 വയസ്സ് ആണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ജോര്‍ദാന്‍, പരാഗ്വെ, സൈപ്രസ്, സ്‌കോട്ട്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള പ്രായപരിധി പതിനാറാണ്.
ഇന്ത്യക്ക് പുറമെ ഈജിപ്ത്, മൊറോക്കോ, എത്യോപ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, പെറു, സിംഗപ്പൂര്‍ തുടങ്ങിയ പത്തൊമ്പത് രാജ്യങ്ങളിലാണ് വിവാഹത്തിനുള്ള പെണ്‍കുട്ടികളുടെ പ്രായപരിധി പതിനെട്ട് നിശ്ചയിച്ചിട്ടുള്ളത്.
മുസ്‌ലിം പെണ്‍കുട്ടികളുടെ വ്യക്തിത്വവും അസ്തിത്വവും ചോദ്യംചെയ്യുന്ന തരത്തിലാണ് ഇപ്പോള്‍ വിവാഹ പ്രായ ചര്‍ച്ചകള്‍ അരങ്ങേറുന്നത്.
തിരിച്ചറിവോ സ്വാതന്ത്ര്യമോ ഇല്ലാത്തവരാണ് മുസ്‌ലിം പെണ്‍കുട്ടികളെന്ന മട്ടിലാണ് പലരും സംസാരിക്കുന്നത്. അനാചാരങ്ങളിലും അന്ധവിശ്യാസങ്ങളിലും അകപെട്ട് ജീവിതം വഴിമുട്ടിയ മറ്റു മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ ആരും കാണുന്നില്ല. പ്രായപൂര്‍ത്തിയായ മകളെ വിവാഹം ചെയ്തയക്കേണ്ടത് പിതാവിന്റെ കടമയാണ്. പ്രായം പതിനാറോ പതിനെട്ടോ എന്നതല്ല പക്വതയാണ് പരിഗണിക്കേണ്ടതെന്ന് ഫാറൂഖ് കോളേജ് ഇംഗ്ലീഷ് ബുരുധാനന്തര വിദ്യാര്‍ത്ഥിനി കൊടുങ്ങല്ലൂര്‍ സ്വദേശിനി ഫാത്തിമ നിരീക്ഷിച്ചു.
പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ചയും മാനസിക സന്നദ്ധതയുമാണ് വിവാഹത്തിന് പരിഗണിക്കേണ്ടത്. പങ്കാളിയെ തേടാന്‍ പ്രേരിപ്പിക്കുന്ന ആരോഗ്യശാസ്ത്ര ഘടകങ്ങള്‍ പെണ്‍കുട്ടികളില്‍ വര്‍ധിച്ച തോതില്‍ ഇപ്പോള്‍ പ്രകടമാണ്.
ഇത്തരക്കാരെ സംബന്ധിച്ച് 16 വയസ്സ് കുറഞ്ഞ പ്രായമല്ല. ചെറുപ്രായത്തില്‍ ഒളിച്ചോടുന്നതും ലൈംഗിക ബന്ധത്തില്‍ അകപ്പെടുന്നതും ഇവരാണ്.
18 തികയുന്നതു വരെ ഇത്തരകാരെ നിയന്ത്രിക്കാന്‍ നിയമത്തിന് സാധിച്ചെന്ന് വരില്ല. സ്വയം വിവാഹത്തിനു സന്നദ്ധരാവുന്നവരെ സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി തടയേണ്ടതില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി മര്‍വ അയ്യൂബ് നിനീക്ഷിച്ചു.(കടപ്പാട്: Article of Mr. Pinangode Aboobakker sahib)