'പലിശ: നീരാളിയുടെ ആലിംഗനം "SKIC പലിശ വിരുദ്ദ കാമ്പയിന്‍സമാപനം 7ന് ;സ്വാഗത സംഗം രൂപീകരിച്ചു.

അല്‍ കോബാര്‍::'പലിശ: നീരാളിയുടെ ആലിംഗനം "എന്ന പ്രമേയവുമായിസമസ്ത കേരള ഇസ്‌ലാമിക് സെന്‍റര്‍കിയക്കന്‍ പ്രവിശ്യ കമ്മിറ്റി നടത്തി വരുന്ന ദൈമാസ പലിശ വിരുദ്ദ കാമ്പയിന്റ്റെ
സമാപനം 7ന് വെള്ളിയായ്ച്ച ജുമുഅ നമസ്കാരത്തിന് ശേഷം അല്‍ കോബാര്‍ റഫ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.സമാപന വിജയത്തിനായി അല്‍ കോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ നടന്ന SKIC അല്‍ കോബാര്‍,തുഖ്ബ പ്രവര്‍ത്തകരുടെ കണ്‍വെന്ഷനില്‍ വെച്ച് വിപുലമായ സ്വാഗത സംഗം രൂപീകരിച്ചു.
മുസ്തഫ ദാരിമി(ചെയര്‍മാന്‍) എ കെ ഇബ്റാഹീം,ഇസി ഹംസ(വൈസ് ചെയര്‍മാന്‍ )നജീബ് ചീക്കിലോട്( ജനറല്‍ കണ്‍വീനര്‍)മജീദ്‌ കുറ്റിക്കാട്ടൂര്‍ ,സുഹൈല്‍ കാരന്ദൂര്‍ 
(കണ്‍ വീനര്‍മാര്‍ ) അപ്സര ഖാദര്‍ഹാജി(ട്രഷറര്‍) .SKIC കിയക്കന്‍ പ്രവിശ്യ കമ്മിറ്റി പ്രെസിടെണ്ട് യൂസുഫ് ഫൈസി ഉല്‍ഘാടനം ചെയ്തു.സാനിയോ മുഹമ്മദ്‌ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.SKIC നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.SKIC കിയക്കന്‍പ്രവിശ്യകമ്മിറ്റിജനറല്‍സെക്രട്ടറിഉമ്മര്‍ഓമശ്ശേരി,ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ മലയമ്മ .മരക്കാര്‍ കുട്ടി ഹാജി,സുഹൈല്‍ കാരന്ദൂര്‍ ,ഹംസ കൊടുവള്ളി,മജീദ്‌ കുറ്റിക്കാട്ടൂര്‍,‍ നാസര്‍ ദാരിമി.കമ്പില്‍ ,മുസ്തഫ റഹ്മാനി,അഷ്‌റഫ്‌ ഒളവണ്ണ,മുഹമ്മദ്‌ ആവിലോറ,തുടങ്ങിയവര്‍ പങ്കെടുത്തു.മുസ്തഫ ദാരിമി സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.