കടമേരി റഹ്മാനിയ്യ റൂബി ജൂബിലീ; ദുബൈ പ്രചരണോദ്ഘാടനം വെള്ളിയാഴ്ച

ദുബൈ: റൂബി ജൂബിലീയുടെ പ്രചരണം നാട്ടില്‍ ആരംഭിക്കുന്നതിനു മുംബ് തന്നെ ദുബായില്‍ തുടക്കം കുറിക്കുന്നു. ദുബൈ റഹ്മാനിയ്യ കമ്മിറ്റിയുടെ പ്രചരണോല്‌ഘാടന സമ്മേളനം ഡിസംബര്‍ 28-നു വെള്ളിയാഴ്ച രാത്രി 7 മണിക്ക് നാട്ടുകാരുടെയും റഹ്മാനികളുടെയും മഹാ സംഗമത്തോടെ ഔദ്യോഗിക തുടക്കമാവും, വിപുലമായി നടത്തപ്പെടുന്ന പ്രചാരണ സമ്മേളനത്തിന് നേരത്തെ സ്വാഗത സംഘം  രൂപീകരിച്ചിരുന്നു 
ഔഖാഫ് മന്ത്രിമാരുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യ തിലാത്തി യിരിക്കും ദുബായ് കെ എം സി സി യില്‍ വെച്ച് സമ്മേളനം നടക്കുകയെന്ന് ദുബായ് റഹ്മാനിയ്യ കമ്മിറ്റി പ്രസിഡണ്ട്‌ ഇബ്രാഹിം മുറിചാണ്ടി അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നതിനു വേണ്ടി റഹ്മാനിയ്യ പ്രിന്സിപളും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി,ബാപ്പു മുസ്ലിയാര്‍ നേരത്തെ ദുബായില്‍ എത്തി ചേര്‍ന്നിരുന്നു. ദുബായ് പ്രചാ.ണ സമ്മേളനത്തോടെ മറ്റിതര ഗള്‍ഫ് രാജ്യങ്ങളിലെ പ്രചാരണങ്ങല്‍ക്കും തുടക്കമാവും. 
റൂബി ജൂബിലീ അവിസ്മരണീയ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസീ മലയാളികള്‍. റഹ്മാനിയ്യയുടെ വളര്‍ച്ചയില്‍ എന്നും ഒപ്പമുണ്ടായിരുന്ന ദുബായ് റഹ്മാനിയ്യ കമ്മിറ്റിയായിരുന്നു. 6 മാസം മുംബ് ദുബായില്‍ വെച്ച് നടന്ന റഹ്മാനിയ്യ ദുബായ് കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലി സമ്മേളനം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അത് കൊണ്ട് തന്നെ 40 ആണ്ട് പൂര്‍ത്തിയാകുന്ന റഹ്മാനിയ്യയുടെ സമ്മേളനത്തിനു വിലപ്പെട്ട സേവനം ചെയ്യാനും സമ്മേളനം വന്‍ വിജയകരമാക്കാനുമുള്ള ഒരുക്കത്തിലാണ് ദുബായിലെ പ്രവാസികള്‍