കോഴിക്കോട്: ഡിസംബര്‍ 19ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാംവാര്‍ഷിക പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കുന്നതിന്ന് ജില്ലാതലങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വിവീധ ജില്ലകളില്‍ നിന്നായി ഒന്നേകാല്‍ ലക്ഷം പ്രതിനിധികള്‍ സംബന്ധിക്കും. സമ്മേളന പ്രതിനിധികള്‍ക്കായുള്ള മേഖലാ തല ശില്‍പശാല (ഖാഫില 2012) പതിനേഴാം തിയതിയോട് കൂടി പൂര്‍ത്തിയാകും. സമ്മേളനത്തോടനുബന്ധിച്ച് മാധ്യമവിചാരണ സെമിനാര്‍,മഹല്ല് ജമാഅത്ത് സമ്മേളനങ്ങള്‍,ഖാസി-ഖത്തീബ് സംഗമങ്ങള്‍,വിദ്യാര്‍ഥി യുവജന ബോധവത്കരണ സദസ്സുകള്‍,ആദര്‍ശ പ്രചരണ സമ്മേളനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു കഴിഞ്ഞു.വരും ദിവസങ്ങളില്‍ വിളംബര ജാഥകള്‍ നടക്കും.
അവലോകന യോഗത്തില്‍ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഉമര്‍ഫൈസി മുക്കം സ്വാഗതവും മുസ്ഥഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.വിവിധ ജില്ലകളെ കേന്ദ്രീകരിച്ച് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍,വൈ.എം.ഉമര്‍ ഫൈസി(കൊടുക്),ശരീഫ് ദാരിമി,എംസി,സൈതലവി മുസ്‌ലിയാര്‍,(നീലഗിരി),ഖാസിം മുസ്‌ലിയാര്‍,അബ്ബാസ് ഫൈസി(കാസര്‍ഗോഡ്),അബൂബക്കര്‍ ബാഖവി മലയമ്മ,പി.ടി.മുഹമ്മദ് മാസ്റ്റര്‍(കണ്ണൂര്‍)അസൈനാര്‍ ഫൈസി,പി.സി.മുഹമ്മദ് ഇബ്രാഹീം (കോഴിക്കോട്)ഹസന്‍ സഖാഫി,സലീം എടക്കര(മലപ്പുറം),ഇമ്പിച്ചിക്കോയ തങ്ങള്‍, മുഹമ്മദ് കുട്ടി ഫൈസി (പാലക്കാട്),കരീം ഫൈസി,മുസ്ഥഫ മൗലവി (തൃശൂര്‍),ഇബ്രാഹീം ഹാജി,എ.എം ഫരീദ്(എറണാംകുളം) നിസാര്‍ പറമ്പന്‍ (ആലപ്പുഴ),ശരീഫ് ദാരിമി, അഫ്‌സല്‍ (കോട്ടയം)കെ.ഇ.മുഹമ്മദ്മുസ്‌ലിയാര്‍,പി.എസ്.സുബൈര്‍ (ഇടുക്കി),അഹമ്മദ് ഉഖൈല്‍,ശഹീദ് ഫൈസി (കൊല്ലം) അഹമ്മദ് റഷാദി,ഹാറൂണ്‍ റഷീദ്,സലാം വേളി (തിരുവനന്തപുരം) തുടങ്ങിയവര്‍ പങ്കെടുത്തു.
![]() |
നാടെങ്ങും നടക്കുന്ന പ്രചരണ പരിപാടികളില്‍ നിന്നൊരു ദ്രശ്യം |