
ഞായറാഴ്‌ച ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന പരിപാടിയില്‍ മനാമ, മുഹറഖ്, ഹിദ്ദ്, ഹൂറ, ഗുദൈബിയ, ജിദാലി, റഫ, ഹമദ്‌ടൌണ്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന സമസ്‌ത മദ്രസ്സകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ‘ബാല ബഹ്‌റൈന്‍ ഡിസ്‌പ്ലേ’ മുഖ്യ പരിപാടിയാണ്. കൂടാതെ ദേശഭക്തി ഗാനം, ഇശല്‍ വിരുന്ന്, സ്‌നേഹ സന്ദേശം തുടങ്ങിയ വിവിധ പരിപാടികളും അറബി പ്രമുഖരടക്കമുള്ളവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
മനാമയില്‍ നിന്നും പരിപാടിക്ക് എത്താന്‍ ഉദ്ധേശിക്കുന്നവര്‍ സമസ്‌ത കേന്ദ്ര ആസ്ഥാനമായ മനാമ ഗോള്‍ഡ് സിറ്റിക്കു സമീപം സമീപമുള്ള സമസ്‌താലയത്തില്‍ ഉച്ചക്ക് 2 മണിക്കു മുമ്പായി എത്തിച്ചേരണമെന്നും മറ്റു ഏരിയകളില്‍ നിന്നുള്ളവര്‍ അതാതു ഏരിയകളിലെ സമസ്‌താലയങ്ങളുമായി ബന്ധപ്പെടണമെന്നും മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം എത്തണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.