മലപ്പുറം: ഇന്ത്യയിലെ പ്രമുഖ അറബിക് മാസികയായ 'അന്നഹ്ദ' യുടെ സംസ്ഥാന തല പ്രചാരണോദ്ഘാടനം തിരുവന്ത പുരത്ത് നടന്നു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ വരിചേര്‍ത്ത് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഇന്ത്യയില്‍ അറബി ഭാഷ പ്രചാരണത്തിന് വലിയ പങ്ക് വഹിക്കുന്ന അന്നഹ്ദക്ക് ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളിലും മതഭൌതിക സ്ഥാപനങ്ങളിലുമായി നിരവധി വരിക്കാറുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങില്‍ മാനേജിംഗ് എഡിറ്റര്‍മാരായ കെ. സൈനുല്‍ ആബിദീന്‍ ഹുദവി, വി. ശരീഫ് ഹുദവി,കെ.എം അലാവുദ്ദീന്‍ ഹുദവി, കെ. അബ്ദു റശീദ് ഹുദവി എന്നിവര്‍ സംബന്ധിച്ചു.