ജാമിഅ നൂരിയ്യ ഗോല്‍ഡന്‍ ജൂണ്‍ബിലി; റിയാദ്‌ സമസ്‌ത പ്രചരണണം

“ജാമിഅ നൂരിയ്യ” പ്രസ്ഥാനമായി വളര്‍ന്ന സ്ഥാപനം-ശൈഖുനാ കെ കെ ആലിക്കുട്ടി മുസ്‌ലിയാര്‍
റിയാദ്‌: കേരളത്തിലെ മതസാംസ്‌ക്കാരിക രംഗത്ത്‌ ജാമിഅ നൂരിയ്യ വഹിച്ച പങ്ക്‌ വളരെ വലുതാണന്നും വര്‍ത്തമാന കാലത്തോട്‌ സംവദിക്കാന്‍ കഴിയും വിധം പണ്ഡിത പ്രതിഭകളെ സൃഷ്‌ടിക്കുന്നതില്‍ ജാമിഅ നൂരിയ്യ യുടെ സന്തതികള്‍ ആവിഷ്‌ക്കരിച്ച പദ്ധതിക ളുടെ സംതൃപ്‌തി മുസ്‌ലിം കേരളം ഇന്ന്‌ ആസ്വദിക്കുകയാണന്നും നവാബുമാരും നൈസാമുകളും വാണരുളിയ ബംഗാളിലും ഹൈദര-ാബാ ദിലും മാത്രമല്ല ഇന്ത്യക്കു പുറത്തും ഇസ്‌ലാമിക ദഅ്‌വത്തിന്‍െറ മുന്‍നിരക്കാരായ മലയാളി പണ്ഡി തരെ പാകപ്പെടുത്തുന്നതില്‍ ജാമിഅ നൂരിയ്യ വഹിച്ച പങ്ക്‌ വിലയിരുത്തുമ്പോള്‍ ജാമിഅ നൂരിയ്യ ഒരു പ്രസ്‌താന മായി വളര്‍ന്നിരിക്കുന്നുവെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ശൈ ഖുനാ കെ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. റിയാദ്‌ എസ്‌ കെ ഐ സിയും എസ്‌ വൈ എസ്സും സംയുക്‌ തമായി സംഘടിപ്പിച്ച ജാമിഅ നൂരിയ്യ ഗോല്‍ഡന്‍ ജൂണ്‍ബിലി മഹാസമ്മേളന പ്രചരണ യോഗത്തില്‍ പ്രസംഗിക്കുയാ യിരുന്നു ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍ കൂടിയായ ശൈഖുനാ കെ കെ ആലിക്കുട്ടി മുസ്‌ലിയാര്‍. സ്വാഗത സംഘം ഭാരവാഹികളായി അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ (ചെയര്‍മാന്‍) ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്‌തഫ ബാഖവി പെരുമുഖം, ഫവാസ്‌ ഹുദവി പട്ടിക്കാട്‌, അബ്‌ദുല്ല ഫൈസി കണ്ണൂര്‍, അബൂബക്കര്‍ ഫൈസി വെളളില, അബ്‌ദു റസാഖ്‌ വളളകൈ (വൈസ്‌ ചെയര്‍മാന്‍) സൈത ലവി ഫൈസി പനങ്ങാങ്ങര (കണ്‍വീനര്‍) അലവിക്കുട്ടി ഒളവട്ടൂര്‍, സുബൈര്‍ ഹുദവി വെളിമുക്ക്‌, ഹബീബുല്ല പട്ടാമ്പി, മുഹമ്മദ്‌ മഞ്ചേശ്വരം(ജോ: കണ്‍വീനര്‍) എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ (ട്രഷറര്‍) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. ഗോള്‍ഡന്‍ ജൂണ്‍ബിലിയുടെ ഭാഗമായി ജാമിഅ നൂരിയ്യയിലെ അന്‍ പത്‌ വിദ്യാര്‍ത്ഥികക്കുളള ഒരു വര്‍ഷത്തെ സ്‌ക്കോളര്‍ഷിപ്പ്‌ തുകയും, അന്‍പത്‌ ജാമിനൂരിയ്യ അഫിലി യേററട്‌ കേളേജുകള്‍ക്ക്‌ കിത്താബുകളും നല്‍കുകയും “കേരള മുസ്‌ലിം മത നവോത്ഥാനം ജാമി നൂരിയ്യ യുടെ സ്വാധീനം” എന്ന വിഷയത്തില്‍ റിയാദില്‍ സെമിനാറും സംഘടിപ്പിക്കും. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ ഉല്‍ഘാടനം ചെയ്‌തു ശൈഖുനാ കെ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സൈതലവി ഫൈസി പനങ്ങാങ്ങര നന്ദിയും പറഞ്ഞു